കറിവേപ്പില അത്ര നിസ്സാരക്കാരനല്ല

Health Tips

ഉപയോഗ ശേഷം കറികളിൽ നിന്നും ദൂരെ കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. കറിവേപ്പില ഇട്ട് വെച്ച കറിക്ക് കേവലം രുചിയും മണവും മാത്രമല്ലെന്ന് എത്ര പേർക്ക് അറിയാം? നിറയെ ഔഷധ ഗുണങ്ങൾ ഉള്ള കറിവേപ്പില പല അസുഖങ്ങൾക്കും ഉത്തമ ഔഷധമാണ്. കണ്ണിനും ഹൃദയത്തിനും മുടിക്കുമെല്ലാം കറിവേപ്പില ഏറെ പ്രിയപ്പെട്ടതാണ്. ഇതിനപ്പുറം കറിവേപ്പില തരുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഹൃദയത്തിന്റെ ആരോഗ്യം
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
മിക്ക ആളുകളുടെയും പ്രശ്‌നമാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്.

കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു
ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

പ്രമേഹ ബാധിതര്‍ക്ക് ഉത്തമം
പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്.

ഡയറിയയും കറിവേപ്പിലയും
കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

മുടി വളര്‍ത്താന്‍
കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍ക്ക്
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ചര്‍മ്മ രോഗങ്ങള്‍ക്ക്
കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.

RELATED NEWS

Leave a Reply