കിഡ്നിയെ സംരക്ഷിക്കാൻ ഇഞ്ചി

Health Tips

ശരീരത്തിലെ വിഷാംശം നീക്കാനുള്ള പ്രധാന അവയവമാണ് വൃക്ക. എന്നാല്‍ വൃക്കക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ അസാധാരണമല്ല. ശരീരത്തിന്റെ ആകെ താളം തെറ്റാന്‍ ഇതു മതി. ഇതിനൊരു പരിഹാരമാണ് ഇഞ്ചി…എങ്ങനെയെന്നു നോക്കാം.

125 ഗ്രാം ഇഞ്ചിയാണ് ഇതിനു വേണ്ടത്. ഇത് കഴുകി വൃത്തിയാക്കി മിക്‌സിയില്‍ നല്ലപോലെ അടിയ്ക്കുക. തൊലി കളയണമെന്നില്ല.
അടിച്ച ഇഞ്ചി ഒരു വൃത്തിയുള്ള വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടുക.
ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിയ്ക്കുക. വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം.
ഈ ഇഞ്ചിക്കിഴി വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ വെള്ളത്തിലിടുക. പാത്രം അടച്ചു വയ്ക്കണം. പിന്നീട് ഇത് കുറഞ്ഞ തീയില്‍ അര മണിക്കൂര്‍ വയ്ക്കുക.
ഇത് വാങ്ങിവച്ച് റൂം ടെംപറേച്ചറില്‍ വച്ചു തന്നെ 5 മിനിറ്റ് തണുപ്പിയ്ക്കുക. ചൂടു മുഴുവനും പോകരുത്.
കിഡ്‌നി പ്രശ്‌നമുള്ളയാളെ കമഴത്തിക്കിടത്തി ഈ വെളളത്തില്‍ തോര്‍ത്തോ അതുപോലുള്ള തുണിയോ മുക്കി നടുവിന്റെ താഴ്ഭാഗത്തായി നിവര്‍ത്തിയിടുക. ഇത് അരമണിക്കൂറോളം ആവര്‍ത്തിയ്ക്കുക. പാത്രത്തിലെ വെള്ളത്തിന്റെ ചൂടു മുഴുവന്‍ ആറുവോളം ചെയ്യണം.
ഇതിനു ശേഷം എള്ളെണ്ണ കൊണ്ട് ഈ ഭാഗത്തു പതിയെ മസാജ് ചെയ്യാം.

RELATED NEWS

Leave a Reply