കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ കേള്‍വി പരിശോധനയും ഇഎന്‍ടി ക്യാമ്പും

Health Tips

കോട്ടക്കല്‍: ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ സൗജന്യ ഏകദിന കേള്‍വി പരിശോധനയും ഇഎന്‍ടി ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെയാണ് കേള്‍വി പരിശോധനയും ക്യാമ്പും.
കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഇഎന്‍ടി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പരിശോധനാ ഫീസ് സൗജന്യമായിരിക്കും. കൂടാതെ കേള്‍വി പരിശോധന സൗജന്യമായി ചെയ്യാനാകും. മൂക്കിലെ ദശ, പാലത്തിന്റെ വളവ് എന്നിവ പരിശോധിക്കാനുള്ള എന്‍ഡോസ്‌ക്കോപ്പി, തൊണ്ട പരിശോധനയ്ക്കുള്ള ലാറിംഗോസ്‌ക്കോപ്പി എന്നീ പരിശോധനകള്‍ ആവശ്യമായി വന്നാല്‍ അതും സൗജന്യമായി ചെയ്യാനാകും.
ക്യാമ്പില്‍ പങ്കെടുക്കുന്നതിനും കേള്‍വി പരിശോധന നടത്തുന്നതിനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും 9656000643 എന്ന നമ്പരില്‍ വിളിക്കുക.
ചെവിവേദന, ചെവിയൊലിപ്പ്, കേള്‍വിക്കുറവ്, അലര്‍ജി, തുമ്മല്‍, കുട്ടികളുടെ കൂര്‍ക്കംവലി, തൊണ്ടവേദന, ശ്വാസതടസം, തലവേദന, തലകറക്കം എന്നീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ഇഎന്‍ടി ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് സി ഇ ഒ ഡോ. വി.പി ജാസിര്‍ പറഞ്ഞു.

RELATED NEWS

Leave a Reply