തലച്ചോറിന് അത്യുത്തമം ബീറ്റ്റൂട്ട്

Health Tips

ബീറ്റ്റൂട്ട് കഴിക്കുന്നത് തലച്ചോറിന് അവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുകയും കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ ബീറ്റ്റൂട്ട് ഗുണകരമാണ്. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കും.

ശീതകാലത്ത് അമ്മമാര്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിവിധ പ്രായത്തിലുള്ളവരില്‍ വ്യായമത്തെക്കാള്‍ ഇരട്ട ഫലം ഇത് നല്‍കുമെന്നാണ് പഠനഫലം പറയുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി പഠനം കണ്ടെത്തി. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്തു. ഇവര്‍ മറ്റുള്ളവരേക്കാള്‍ നന്നായി വിയര്‍ക്കുകയും എന്നാല്‍ ശരീരം എളുപ്പം തളര്‍ച്ച ബാധിക്കാതെയുമിരിക്കുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി.

RELATED NEWS

Leave a Reply