പകര്‍ച്ചപ്പനി പടരാതിരിക്കാന്‍

Health Tips

പനി പല പേരിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ്‌ നിസാരമായി കരുതിപ്പോന്ന പനി ഭീതി പടര്‍ത്തിത്തുടങ്ങിയത്‌.

മഴക്കാലം അങ്ങനെ പനിക്കാലമായി. മഴക്കാലത്ത്‌ വെള്ളം കെട്ടിനിന്ന്‌ കൊതുകുകള്‍ പെരുകുന്നതാണ്‌ പനി പടര്‍ന്നുപിടിക്കാന്‍ പ്രധാന കാരണം.

മഴക്കാലത്ത്‌ പനിയെത്തുന്നത്‌ സാധാരണമാണ്‌. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ പനിയും പനി മരണങ്ങളും വര്‍ധിച്ചു വരികയാണ്‌.

പനി പല പേരിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ്‌ നിസാരമായി കരുതിപ്പോന്ന പനി ഭീതി പടര്‍ത്തിത്തുടങ്ങിയത്‌.

മഴക്കാലം അങ്ങനെ പനിക്കാലമായി. മഴക്കാലത്ത്‌ വെള്ളം കെട്ടിനിന്ന്‌ കൊതുകുകള്‍ പെരുകുന്നതാണ്‌ പനി പടര്‍ന്നുപിടിക്കാന്‍ പ്രധാന കാരണം.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ ഈ പദ്ധതിക്ക്‌ വേണ്ടത്ര പ്രചാരം ലഭിക്കാത്തതും ജലമലിനീകരണത്തിനും അതുവഴി കൊതുകു പെരുകുന്നതിനും ഇടയാക്കി.

ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍പ്പനി എന്നിവയാണ്‌ മഴക്കാലത്ത്‌ കൂടുതലായി കണ്ടുവരുന്ന പനികള്‍. മലിനീകരണത്തിന്‌ കടിഞ്ഞാണിടത്തിടാത്തോളം പകര്‍ച്ച രോഗങ്ങളും പടര്‍ന്നുപിടിച്ചുകൊണ്ടേയിരിക്കും.

ആരോഗ്യസംവിധാനങ്ങള്‍ ശക്‌തമായതുകൊണ്ടുമാത്രം ഈ പകര്‍ച്ചപ്പനി തടഞ്ഞുനിര്‍ത്താനാവില്ല. ഓരോ വ്യക്‌തിയും അതില്‍ പങ്കാളിയാകണം.

വൈറല്‍പ്പനി പകരാതെ സൂക്ഷിക്കേണ്ടത്‌ രോഗി തന്നെയാണ്‌. മറ്റുള്ളവരിലേക്ക്‌ രോഗാണുക്കള്‍ പകുത്തു നല്‍കാതെ മുന്‍കരുതലുകള്‍ എടുക്കുക. വീട്ടിലും ഓഫീസിലും പൊതുസ്‌ഥലങ്ങളിലും പനി പകരാതിരിക്കാന്‍ പ്രത്യേക ആരോഗ്യശീലം പിന്‍തുടരുകയാണ്‌ ഉത്തമം.

പനി പകരാതിരിക്കാന്‍

1. രോഗാണു ശരീരത്തില്‍ കടന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞാണ്‌ തുമ്മലും മറ്റു വിഷമതകളും ഉണ്ടാകുന്നത്‌. ഈ സമയം മുതല്‍ ജലദോഷം പൂര്‍ണമായും മാറുന്നതുവരെ ഏതു സമയത്തും രോഗം പകരാം.

2. യാത്രയിലും ആളുകള്‍ കൂടുന്നിടത്തുനിന്നുമാണ്‌ രോഗം പകരുന്നത്‌. രോഗി സ്‌പര്‍ശിച്ച സ്‌ഥലത്ത്‌ മറ്റൊരാള്‍ സ്‌പര്‍ശിച്ചതുവഴി രോഗം പകരാം.

3. രോഗി തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുമ്പോഴും രോഗാണു അന്തരീക്ഷത്തില്‍ പടരുകയും മറ്റുള്ളവരിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു.
4. ജലദോഷവും ഫ്‌ളൂവും വായുവിലൂടെ പകരുന്ന രോഗമാണ്‌. അതിനാല്‍ രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക്‌ രോഗം വളരെ വേഗം പകരുന്നു.

5. രോഗി ഉപയോഗിച്ച കിടക്ക, തലയിണ, തൂവാല, തോര്‍ത്ത്‌ എന്നിവയുമായുള്ള സമ്പര്‍ക്കം പാടേ ഒഴിവാക്കണം.
6. രോഗിയുടെ തുമ്മല്‍ ഏല്‍ക്കരുത്‌. രോഗിക്കൊപ്പം കിടക്കുകയോ ചേര്‍ന്നുനിന്ന്‌ സംസാരിക്കുകയോ ചെയ്യരുത്‌.
7. ജലദോഷമുള്ളവരും ഇല്ലാത്തവരും ഒരു മുറിക്കുള്ളില്‍ കൂടി നില്‍ക്കരുത്‌. അടഞ്ഞ അന്തരീക്ഷത്തില്‍ വളരെ വേഗം രോഗം പകരുന്നു.
8. തിളപ്പിച്ാറിയ വചെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിവതും ചൂടോടെ കഴിക്കുക,

RELATED NEWS

Leave a Reply