പഴങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിക്കരുത് ;കാരണം ഇതെല്ലാം

Health Tips

ചില ഭക്ഷണങ്ങള്‍ കഴിച്ച ഉടന്‍ വെള്ളം കുടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ചില പഴങ്ങളുടെ കാര്യത്തില്‍, ശാസ്ത്രീയമായ വസ്തുതകള്‍ നിരത്തി കൊണ്ട് വിദഗ്ധരും ഈ കാര്യം ശരിവയ്ക്കുന്നു. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തണ്ണിമത്തന്‍, മസ്‌ക്‌മെലണ്‍, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി, സ്‌ട്രോബെറി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളെല്ലാം അത്തരത്തില്‍ ഉയര്‍ന്നതോതില്‍ ജലാംശം അടങ്ങിയിരിക്കുന്നവയാണ്.

പിഎച്ച് മൂല്യത്തെ ബാധിക്കുന്നു

ഭക്ഷണം ദഹിക്കാന്‍ ശരീരത്തില്‍ ഒരു നിശ്ചിത അളവില്‍ പിഎച്ച് ലെവല്‍ ഉണ്ടായിരിക്കണം. പൊതുവെ ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച ഉടനെ തന്നെ വെള്ളം കുടിക്കുമ്പോള്‍ നിശ്ചിത പിഎച്ച് ലെവലിനെ ഇത് ബാധിക്കുന്നു. കാരണം ധാരാളം ജലം ശരീരത്തിലെത്തുമ്പോള്‍ ദഹനപ്രക്രിയയിലെ പിഎച്ചിനെ നേര്‍മ്മയാക്കുകയും ദഹനം ദുര്‍ബലമാക്കുകയും ചെയ്യുമത്രേ. മുകളില്‍പ്പറഞ്ഞ ഫലവര്‍ഗങ്ങള്‍ക്കൊപ്പം വെള്ളം കുടിച്ചാല്‍ ഈ പിഎച്ച് ലെവലില്‍ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും.

നാരിന്റെയും വെള്ളത്തിന്റെയും സാന്നിധ്യമുള്ള പപ്പായ, തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ പറയാറുണ്ട്. കാരണം, ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവല്‍ നേര്‍മ്മപ്പെടുത്താന്‍ കാരണമാകും.

‘വെള്ളത്തിന്റെ അളവു കൂടുതലുള്ള ഈ ഫലങ്ങള്‍ വെറുംവയറ്റില്‍ വളരെപ്പെട്ടെന്നു ശരീരത്തിലേക്ക് എത്തുകയും ദഹനവ്യവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പേ ഫുഡ് പൈപ്പില്‍വച്ചുതന്നെ ദഹനം സംഭവിക്കുകയും ചെയ്യും. ഇവയോടൊപ്പം വെള്ളം കൂടി കുടിക്കുമ്പോള്‍ പിഎച്ച് ലെവല്‍ വ്യത്യാസമുണ്ടായി ദഹനപ്രക്രിയ തടസ്സപ്പെടും. അങ്ങനെ ആ ഭക്ഷണം ദഹിക്കാതെ അവശേഷിക്കുന്നു. പോഷകസമ്പുഷ്ടമായ ഇത്തരം ഭക്ഷണം മേല്‍പറഞ്ഞ പോലെ തെറ്റായ രീതിയില്‍ കഴിക്കുമ്പോള്‍ യഥാര്‍ത്ഥ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും പകരം വിഷവസ്തുകളുടെ ഫലം ചെയ്യും.’
-ഡോക്ടര്‍ സിമ്രാന്‍ സെയ്നി

വയറിളക്കത്തിന് ഇടയാക്കുന്നു

വെള്ളരി, തണ്ണിമത്തന്‍ പോലുള്ള പഴങ്ങള്‍ ശരിയായ രീതിയില്‍ കഴിച്ചാല്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അതേസമയം, പഴങ്ങള്‍ കഴിച്ച ശേഷം വെള്ളം കുടിച്ചാല്‍ അത് ദഹന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് വയറിളക്കത്തിനും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ഒരു പ്രധാന കാരണം ഇത് മലവിസര്‍ജ്ജനത്തെ സുഗമമാക്കുന്നു എന്നതാണ്. എന്നാല്‍ ജലാംശമടങ്ങിയ ഫലത്തെ കൂടാതെ അധികമായി വെള്ളം കൂടി കുടിക്കുമ്പോള്‍ മലവിസര്‍ജ്ജനപ്രക്രിയയെ അമിതമായി സുഗമമാക്കുകയും ഇത് വയറിളക്കത്തില്‍ കലാശിക്കുകയും ചെയ്യുന്നു. മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സുഗമമാകുന്നതാണ് വയറിളക്കമായി കണക്കാക്കുന്നത്.

ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ കഴിച്ച് ഉടനെ വെള്ളം കുടിക്കാതിരിക്കുകയാണ് ഇതില്‍ നമുക്ക് ചെയ്യാനാവുന്നത്. പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചശേഷം മാത്രമല്ല, ഏത് ഭക്ഷണം കഴിച്ചാലും 30 മുതല്‍ 40 മിനിറ്റിനു ശേഷമേ വെള്ളം കുടിക്കാവൂ എന്ന് പലരും കേട്ടിരിക്കും. അതിനെല്ലാം കാരണം ഇതുതന്നെ.

RELATED NEWS

Leave a Reply