ബ്രെഡ് പൊരിച്ചാല്‍…ക്യാന്‍സര്‍?

Health Tips

ടോസ്റ്റ് ബ്രെഡ് പലരുടേയും ഇഷ്ടവിഭവമാണ്. എന്നാല്‍ കാര്‍ബോഹൈഡ്രേററുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ പൊരിച്ചു കഴിയ്ക്കുന്നത് ക്യാന്‍സര്‍ പോലുള്ള രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കാര്‍ബോഹൈഡ്രേററുകള്‍ അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ പൊരിച്ച് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നതിലുപരി ക്യാന്‍സര്‍ പോലുള്ള രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ 120 ഡിഗ്രി സെല്‍ഷ്യസ് ചൂടിനു മുകളില്‍ പാകം ചെയ്യുമ്പോള്‍ ഇവയില്‍ അക്രിലമൈഡ് എന്ന രാസവസ്തുവുണ്ടാകുന്നു. ഇതാണ് ക്യാന്‍സര്‍ സാധ്യതയേറ്റുന്നത്.
കാര്‍ബോഹൈഡ്രേറ്റ് വെളുത്ത ബ്രെഡില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഗോതമ്പു ബ്രെഡില്‍ ഈ ദോഷമില്ലെന്നു പറയാം.
ഇതുപോലെ ഉരുളക്കിഴങ്ങും പൊരിച്ചും വറുത്തും കഴിയ്ക്കുന്നത് ഇതേ പ്രശ്‌നമുണ്ടാക്കുന്നു. ഇതിലും കാര്‍ബോഹൈഡ്രേറ്റടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ മണ്ണിനടിയിലുണ്ടാകുന്നവയില്‍ അക്രിലമൈഡ് ജെനോടോക്‌സിക് കാര്‍സിനോജന്‍ അടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ദോഷം വരുത്താത്ത ഇവ മൊരിയുമ്പോള്‍, വറുക്കുമ്പോള്‍ ദോഷമായിത്തീരും.

RELATED NEWS

Leave a Reply