മഴക്കാലമെത്തി: തടയാം ഡെങ്കിപനി

Health Tips

വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും ഈ മഴക്കാലത്ത് പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. . ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി.

4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്‌നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.

ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതുമാണ് രോഗം ഗുരുതരമാക്കുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്ലറ്റ് എണ്ണം കുറയുകയും ചെയ്യും.

ഫ്‌ലേവി എന്ന വൈറസുകളാണ് ഡങ്കിപ്പനിക്ക് കാരണം. ടൈഗര്‍ കൊതുകുകള്‍ എന്നറിയപ്പെടുന്ന ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് ഈ വൈറസ് പടര്‍ത്തുന്നത്. സാധാരണ ഡങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമൂണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തില്‍ കലാശിച്ചേക്കാം.

RELATED NEWS

Leave a Reply