രക്തസമ്മര്‍ദ്ദം അകറ്റാന്‍ സീതപ്പഴം

Health Tips
സീതപ്പഴം അഥവാ കസ്റ്റാര്‍ഡ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളിലും, പട്ടണങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒന്നാണ്‌ . ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ ഉഷ്‌ണമേഖലയിലാണ്‌ സീതപ്പഴം സമൃദ്ധിയായി വളരുന്നത്‌. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ്‌കാരാണത്രെ ഇന്ത്യയില്‍ എത്തിച്ചത്‌. ഇവയ്‌ക്ക്‌ നമ്മുടെ നാട്ടിന്‍ വളരെയധികം പ്രാധാന്യം നേടിയിരിക്കുന്നു. പരമാവധി ആറു മുതല്‍ എട്ടു മീറ്റര്‍വരെ ഉയരം വയ്‌ക്കുന്ന ഈ ചെടിക്ക്‌ ധാരാളം ശാഖകള്‍ ഉണ്ടാകും. ഒരു വിധം എല്ലാ സ്ഥലങ്ങളിലും ഇവ കൃഷി ചെയ്യുന്നുമുണ്ട്‌്‌. മൂേന്നാ, നാലോ വര്‍ഷത്തിനുള്ളില്‍ വിളവെടുക്കാം. അധികം മുതല്‍മുടക്കില്ലാതെ നമ്മുടെ വീട്ടുവളപ്പില്‍ വളരുന്ന ഒരു മരമാണിത്‌. അഞ്ച്‌ വര്‍ഷം ആവുമ്പോഴേക്കും ഒരോ സീസണിലും ഏകദേശം 5060 സീതപ്പഴം വരെ ഉണ്ടാകും.സൂര്യപ്രകാശവും അത്യാവശ്യം വെള്ളവും ലഭിച്ചാല്‍ മതി. ഇടയ്‌ക്ക്‌ ചാണകവും ചാരവും ഇട്ടുകൊടുത്താല്‍ വലിപ്പമുള്ളതും നല്ല മധുരമുള്ളതുമായ കായ്‌കള്‍ അവയില്‍ നിന്നും ലഭ്യമാവുകയും ചെയ്യും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ്‌ ഇതിന്റെ വിപണി. വിദേശ സ്വദേശ വിപണിയിലും സീതപ്പഴം സജീവമാണ്‌. ഏകദേശം 100200 ഗ്രാം വരെ തൂക്കം ഉണ്ടാകും. ഇതിന്‌ മാങ്ങയോളം വലിപ്പമുള്ള ഈ ഫലം പച്ചനിറത്തിലാണ്‌ കാണപ്പെടുന്നത്‌. പഴുക്കുമ്പോള്‍ നിറവ്യത്യാസം ഉണ്ടാകും. അനേകം മുന്തിരിക്കുലകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്‌ പോലെയാണ്‌ ഇതിന്റെ ബാഹ്യരൂപം. ഇതിന്റെ കാമ്പിന്‌ വെള്ള നിറമാണ്‌. കമ്പില്‍ ഇരുമ്പ്‌, മാംസ്യം, കൊഴുപ്പ്‌, കാല്‍സ്യം, റൈബോഫ്‌ളോവിന്‍, തയാമിന്‍, വിറ്റാമിന്‍, ജലം എന്നിവ അടങ്ങിയിട്ടുണ്ട്‌. വിത്തിന്‌ കറുപ്പ്‌ കലര്‍ന്ന തവിട്ടുനിറം. ഫലവും ഇലയുമാണ്‌ ഔഷധ യോഗ്യമായ ഭാഗങ്ങള്‍. ഹൃദ്രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സീതപ്പഴം സഹായിക്കുന്നു. കൂടാതെ പനി, ആസ്‌തമ എന്നിവയ്‌ക്കും ഉത്തമമാണ്‌ സീതപ്പഴം. പ്രത്യേക പരിചരണമോ ശ്രദ്ധയോ ആവശ്യമില്ലാത്ത സീതപ്പഴത്തിന്‌ നമ്മുടെ തൊടിയിലും ഒരു ഇടം കൊടുക്കാവുതാണ്‌.

 

RELATED NEWS

Leave a Reply