എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

jobs

ഉദ്യോഗാർത്ഥികൾക്കൊരു സന്തോഷ വാർത്ത!പേര് രജിസ്റ്റർ ചെയ്യാനോ മറ്റു ആവശ്യങ്ങൾക്കോ ആയി ഇനിമുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പോയി ക്യൂ നിൽക്കേണ്ട ആവശ്യമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവങ്ങളെല്ലാം ഇനിമുതൽ ഓൺ ലൈനിൽ ലഭ്യമാണ്. വകുപ്പിന്റെ സേവനങ്ങളായ രജിസ്ട്രേഷൻ ,പുതുക്കൽ ,അധിക യോഗ്യത ചേർക്കൽ / തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ ,രജിസ്ട്രേഷൻ മറ്റൊരു എക്സ്ചേഞ്ചിലേക്കു മാറ്റൽ തുടങ്ങിയവ employment.Kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഉദ്യോഗാർത്ഥികൾക്കു ചെയ്യാം.
ഇതിനായി ഒരു login id ഉണ്ടാക്കി വെബ് സൈറ്റിൽ പ്രവേശിച്ച് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ Already registered എന്ന ലിങ്കിലും അല്ലാത്തവർ Fresh jobseeker എന്ന ലിങ്കിലും ക്ലിക്ക് ചെയ്തു വിവരങ്ങൾ സത്യസന്ധമായി നൽകണം. അവസാനം കൺഫോം ചെയ്തു കിട്ടുന്ന പേജ് പ്രിന്റ് എടുത്ത് 60 ദിവസത്തിനകം അസൽ സർട്ടിഫിക്കറ്റുകളുമായി പരിശോധനക്കും അംഗീകാരത്തിനുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായാൽ മതി.

RELATED NEWS

Leave a Reply