തൊഴിലന്വേഷകർക്കായി ‘ദിശ 2017’ തൊഴിൽ മേള

jobs

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററും ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും സംയുക്തമായി സ്വകാര്യ മേഖലയിലെ 3000 ത്തോളം ഒഴിവുകളിലേക്ക് ഏപ്രില്‍ 29 ന് രാവിലെ ഒന്‍പത് മണി മുതല്‍ കളത്തിപ്പടി ഗിരിദീപം സ്‌കൂളില്‍ ‘ദിശ 2017’ എന്ന പേരില്‍ മെഗാ തൊഴില്‍ മേള നടത്തുന്നു. മേളയില്‍ നാല്പതോളം കമ്പനികള്‍ പങ്കെടുക്കും. എന്‍.ബി.എഫ്.സി, ഹോസ്പിറ്റല്‍, റീട്ടെയില്‍, എഡ്യൂക്കേഷന്‍ സെക്ടര്‍, ഓട്ടോമൊബൈല്‍, ബാങ്കിങ്ങ്, ഹോസ്പിറ്റാലിറ്റി, ഐ.ടി, മാനുഫാക്ച്ചറിങ്, എഫ്.എം.സി.ജി, ടെലികോ, ബിപിഒ സെക്ടര്‍, ടെക്‌നിക്കല്‍-നോണ്‍ ടെക്‌നിക്കല്‍, എന്നീ മേഖലയിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിഗ്രി, പി.ജി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവരാകണം. 250 രൂപ അടച്ച് 25നകം ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കും സ്‌പോട്ടില്‍ രജിസ്‌ട്രേഷന്‍ നടത്തിയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563451, 9961760233, 9605774945, 7907781126

RELATED NEWS

Leave a Reply