പെരിന്തൽമണ്ണ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസവേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു

jobs

പെരിന്തൽമണ്ണ: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം , ഫിസിക്കൽ എജ്യുക്കേഷൻ താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസവേതന വ്യവസ്ഥയിൽ ആളെ നിയമിക്കുന്നു. മലയാളത്തിന് ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും അഭികാമ്യം. ഫിസിക്കൽ എജ്യുക്കേഷന് ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
മെയ് 23നു രാവിലെ 10 മണിക്ക് മലയാളത്തിന്റെയും ഉച്ചക്ക് ഫിസിക്കൽ എജ്യുക്കേഷന്റെയും ഇൻറർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും രണ്ടു സെറ്റ് ഫോട്ടോ കോപ്പികളും ഒരു പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും സഹിതം സ്കൂളിൽ എത്തണം. ഫോൺ: 04933 225086

RELATED NEWS

Leave a Reply