ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; ഉമ്മന്‍ചാണ്ടി പിതൃതുല്യന്‍ -സരിത

Kerala News

തന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സരിതാ നായര്‍. ആരോപണങ്ങള്‍ സംസ്‌കാരശൂന്യമാണ്. ബിജു ആരോപിക്കുന്ന തരത്തിലുള്ള സി.ഡി. ഉണ്ടെങ്കില്‍ അവ പുറത്തുവിടാനും സരിത വെല്ലുവിളിച്ചു. സോളാര്‍കമ്മിഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ നല്കിയ മൊഴിയോട് പ്രതികരിക്കുകയായിരുന്നു അവര്‍. താന്‍ ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനായാണ് കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ കണ്ടിട്ടേയില്ല. രക്ഷപ്പെടാനായി അവരെയൊക്കെ ചേര്‍ത്ത് ആരോപണം കെട്ടിച്ചമച്ചതിനോട് യോജിപ്പില്ല.
ബിജുവിന്റെ സംസ്‌കാരം അങ്ങനെയായതിനാലാണ് അത്തരം മ്ലേച്ഛമായ ആരോപണം ഉന്നയിച്ചത്. ഏഴാം തീയതി സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരാകും. സോളാറിലെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രാധാകൃഷ്ണനെതിരെ വ്യാഴാഴ്ചതന്നെ നിയമനടപടി സ്വീകരിക്കുമെന്നും സരിത അറിയിച്ചു.

RELATED NEWS

Leave a Reply