ഐഡിയല്‍ കോളേജിലെ വിദ്യാർത്ഥി പ്രശ്നം ഒത്തുതീർപ്പായി

Kerala News

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ കോളേജിലെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്ത തുടര്‍ന്ന് പുറത്താക്കിയ എട്ട് വിദ്യാര്‍ഥികളെയും ഉപാധികളോടെ തിരിച്ചെടുക്കാന്‍ തീരുമാനമായി. ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഗസ്റ്റൗസില്‍ വെച്ച് ഇന്ന് രാവിലെ ഷൊര്‍ണൂര്‍ എംഎല്‍എ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ചയില്‍ ചെര്‍പ്പുളശ്ശേരി സിഐ എ.ദീപകുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ കെകെഎ അസീസ്, കൗണ്‍സിലര്‍ കെഎം ഇസ്ഹാഖ്, സിപിഐഎം ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ്, കോളേജ് മാനേജര്‍ എം അബ്ദുള്‍ മജീദ്, മുഹമ്മദ് അലി, കെ. ഇബ്രാഹിം എന്നിവരും പങ്കെടുത്തു. നാലുമാസത്തെ സസ്‌പെന്‍ഷന്‍ കാലാവിധി ശിക്ഷാകാലാവധിയായി കണ്ട് മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപാധികളോടെ തിരിച്ചെടുക്കാനാണ് തീരുമാനമായത്.
 

RELATED NEWS

Leave a Reply