കെ.പിഎം.സി.എ സംഘടനയുടെ ചെര്‍പ്പുളശ്ശേരി യൂണിറ്റ്

Kerala News

ചെര്‍പ്പുളശ്ശേരി :മുന്‍ പഞ്ചായത്ത് മെമ്പര്‍മാരുടെയും മുന്‍ നഗരസഭ കൗണ്‍സിലര്‍മാരുടെയും സംഘടനയായ ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്റ് കൗണ്‍സലേഴ്‌സ്  അസോസിയേഷന്‍ ഓഫ് കേരള (കെ.പിഎം.സി.എ) സംഘടനയുടെ ചെര്‍പ്പുളശ്ശേരി യൂണിറ്റ് രൂപീകരിച്ചു. ഇതു സംബന്ധിച്ച യോഗത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഹംസ അധ്യക്ഷനായി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് അനില്‍കുമാര്‍ വിശദീകരിച്ചു. സംസ്ഥആന കമ്മിറ്റി അംഗം കെ. രവീന്ദ്രനാഥ്, മുനി. വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, കെ.ടി സത്യന്‍, കെ.ജി സ്വയംപ്രഭ, കെ. സുരേഷ്, പി.പി വിനോദ്കുമാര്‍, കെ. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. 
 ഭാരവാഹികള്‍: സി രാഘവന്‍ (പ്രസിഡണ്ട്), മാനു എന്ന മുഹമ്മദ് (വൈസ് പ്രസിഡണ്ട്), വി.പി ശിവശങ്കരന്‍ (സെക്രട്ടറി), ഒ.കെ ചന്ദ്രന്‍ (ജോ.സെക്രട്ടറി), എന്‍കെ സാദിഖലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു .

RELATED NEWS

Leave a Reply