ചെർപ്പുളശ്ശേരി വില്ലേജ് ഓഫീസിൽ മെല്ലെപ്പോക്ക് ജനങ്ങൾ അങ്കലാപ്പിൽ

Kerala News

നിസ്സാര കാര്യങ്ങൾക്കുപോലും ദിവസങ്ങൾ നടന്നു മടുക്കേണ്ട അവസ്ഥയിലാണ് ചെർപ്പുളശ്ശേരി വില്ലേജ്  .ഓഫീസറുടെ മുറി മിക്കവാറും അടഞ്ഞു കിടപ്പാണ് .മീറ്റിങ്ങിനു പോയതെന്ന് സഹപ്രവർത്തകർ പറയുന്നു .പുറത്തു എഴുതിവച്ച നമ്പറിൽ വിളിച്ചാൽ പലപ്പോഴും എടുക്കാറില്ല .അല്ലെങ്കിൽ ഫോൺ എടുത്തു മീറ്റിങ്ങിലാണെന്നു മൊഴിയും ,എപ്പോൾ വരുമെന്ന ചോദ്യത്തിന് പറ്റിയാൽ വൈകുന്നേരം എന്ന മറുപടിയും .വൈകുന്നേരം ഓഫീസിൽ ചെന്നാൽ അഞ്ചു മണിക്ക്‌ അടച്ചു സ്ഥല വിട്ട നിലയിലും .നിന്ന് തിരിയാൻ ഇടമില്ലാത്ത ഇവിടെ നൂറുക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് .ഉള്ള ജീവനക്കാർ ആത്മാർത്ഥ മായി പണിയെടുക്കുന്നുണ്ടെങ്കിലും ഓഫീസറുടെ ഒപ്പില്ലാതെ എന്ത് ചെയ്യും .

RELATED NEWS

Leave a Reply