ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹിക വികസനത്തിനും ഊന്നൽ നൽകി പെരിന്തൽമണ്ണ നഗരസഭ ബജറ്റ്

Kerala News

പെരിന്തൽമണ്ണ: ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹിക വികസനത്തിനും ഊന്നൽ നൽകി പെരിന്തൽമണ്ണ നഗരസഭയുടെ 2017-18 വർഷത്തെ ബജറ്റ് ബുധനാഴ്ച അവതരിപ്പിച്ചു. 8.08 കോടി നീക്കിയിരിപ്പടക്കം 71.74 കോടി വരവും 65.05 കോടി ചെലവും 6.69 കോടി മിച്ചവും കാണിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ നിഷി അനിൽ രാജ് കൗൺസിൽ മുമ്പാകെ അവതരിപ്പിച്ചത്.
പാർപ്പിട നിർമാണത്തിനായി 16 കോടി രൂപയും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് 7.5 കേടിയും ബജറ്റിൽ വകയിരിത്തിയിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുന്ന വർഷം നഗരസഭയുടെ രജതജൂബിലി വർഷമായി ആചരിക്കുന്നതോടനുബന്ധിച്ച് തുടങ്ങുന്ന സമഗ്ര വികസന പ്രവൃത്തി ‘രജത ജൂബിലി മിഷൻ’ പദ്ധതിയുടെ ഭാഗമായി നഗരാസൂത്രണ പദ്ധതിക്ക് 27 കോടിയും പൊതു വിദ്യാഭ്യാസത്തിന് രണ്ടു കോടിയും സംസ്ഥാന സർക്കാർ പദ്ധതികളായ ലൈഫ് സ്നേഹ ഭവനം പദ്ധതിയും ഹരിത കേരളം ജീവനം പദ്ധതിയും നഗരസഭയിൽ നടപ്പിലാക്കുന്നതിനായി യഥാക്രമം 13.80 കോടിയും മൂന്നു കോടിയും നീക്കിവെച്ചിട്ടുണ്ട്.നഗരാസൂത്രണ പദ്ധതിയിൽ പാർക്കിങ് പ്ലാസക്ക് അഞ്ച് കോടിയും ടൗൺ ഹാൾ , സ്റ്റുഡൻസ് ഫെസിലിറ്റേഷൻ പാർക്ക് എന്നിവക്ക് രണ്ടര കോടി വീതവും ബസ് സ്റ്റാന്റ് , ആധുനിക മാർക്കറ്റ് സമുച്ചയം, വിനോദ പാർക്ക് , നഗര സൗന്ദര്യവത്ക്കരണം, ഏഴ് മേഖലയിൽ മൈതാനം എന്നിവക്ക് രണ്ട് കോടി വീതവും വള്ളുവനാട് കലാഗ്രാമം , ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്റ് , ഇൻഡോർ സ്‌റ്റേഡിയം , ഹോമിയോ ആയുർവേദ ആശു പത്രികൾ , കംഫർട്ട് സ്‌റ്റേഷൻ ,ലേഡീസ് റെസ്റ്റ് സെന്റർ , നീന്തൽകുളങ്ങൾ, ജൈവ വൈവിധ്യ ഉദ്യാനം , അറവുശാല, ഓപ്പൺ എയർ തിയറ്റർ ,സൗരോർജ പ്ലാന്റ് എന്നിവക്കായി ഓരോ കോടി രൂപയും വകയിരുത്തി.
ജലസേചനം ,കുടിവെള്ള പദ്ധതികൾ , വൈദ്യുതി സംവിധാനം സുശക്തമാക്കൽ, തെരുവ് വിളക്ക് സമഗ്രമാക്കൽ , ട്രാഫിക്ക് സംവിധാനം കാര്യക്ഷമമാക്കൽ , റോഡ് അറ്റകുറ്റപ്പണി എന്നിവക്കായും തുക വകയിരുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും അംഗൻവാടികളിലെയും പശ്ചാത്തല സൗകര്യം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.
വീടില്ലാത്ത 820 പേർക്ക് വീട് നിർമിക്കാൻ ആറു കോടിയും
വീടും ഭൂമിയും ഇല്ലാത്തവർക്കായി ഒലിങ്കരയിൽ ഫ്ലാറ്റ് പണിയാൻ ഏഴ് കോടിയും കാഞ്ഞിരക്കുന്ന് ചേരി നവീകരണത്തിന് അഞ്ച് ലക്ഷവും ആയിരം വീടുകൾ നവീകരിക്കാൻ 75 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
മാർച്ചിൽ നടക്കേണ്ട ബജറ്റവതരണം മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് മാറ്റിവെക്കുകയായി രുന്നു. നിലവിലെ ഭരണ സമിതിയുടെ രണ്ടാമത്തെ ബജറ്റാണിത്. ബജറ്റിൻ മേലുള്ള ചർച്ച ഇന്നു നടക്കും.

RELATED NEWS

Leave a Reply