ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മിച്ചു.

Kerala News

ചെര്‍പ്പുളശ്ശേരി: ഡിവൈഎഫ്‌ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് നിര്‍മ്മിച്ചു. ഡിവൈഎഫ്‌ഐ പാലപ്പറ്റ, ആലുംകുന്ന്, കിഴക്കുംമുറി യൂണിറ്റുകള്‍ സംയുക്തമായാണ് റോഡ് നിര്‍മ്മിച്ചത്. പാലപ്പറ്റ മുതല്‍ മണ്ണുംകുഴി വരെയാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്. നിലവില്‍ പാലപ്പറ്റയില്‍ നിന്ന് മണ്ണുംകുഴി എത്തണമെങ്കില്‍ 4 കിലോമീറ്റര്‍ ചുറ്റി വേണം എത്താന്‍. ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ദൂരം അരക്കിലോമീറ്ററായി ചുരുങ്ങും. സിപിഐഎം ഏരിയാകമ്മിറ്റി അംഗം കെ നന്ദകുമാര്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ഒ സുലൈഖ, വാര്‍ഡ് കൗണ്‍സിലര്‍ വി.സുകുമാരന്‍, ഒകെ സെയ്തലവി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.സുകുമാരന്‍, ഡിവൈഎഫ്‌ഐ മേഖലാ ട്രഷറര്‍ കെ സച്ചിദാനന്ദന്‍, ശരത്, അജയ്, സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കിലോമീറ്ററോളം വരുന്ന റോഡ് നിര്‍മ്മാണം നടക്കുന്നത്.

 

RELATED NEWS

Leave a Reply