തന്നെ കുടുക്കിയതെന്ന് രാഹുല്‍ പശുപാലന്‍

Kerala News

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തന്നെ കുടുക്കിയതാണെന്ന് കേസിലെ മൂന്നാം പ്രതി രാഹുല്‍ പശുപാലന്‍. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രാഹുലിന്റെ പ്രതികരണം. ഭരണത്തിലിരിക്കുന്നവരാണ് തന്നെ കുടുക്കിയത്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ല. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ജാമ്യം കിട്ടിയാല്‍ എല്ലാം തുറന്നുപറയുമെന്ന് ഒന്നാം പ്രതിയായ അബ്ദുല്‍ ഖാദറും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് വന്നതും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിനും ആണ് ഇരുവരും അടക്കം 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഇവരെ വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നവേളയിലായിരുന്നു പ്രതികരണം.

 

RELATED NEWS

Leave a Reply