ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്‍

Kerala News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന്‍ വിധി പറയും. കേസിലെ 11-ാം പ്രതിയാണ് ‌ദിലീപ്. കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രതി ആയതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആക്രമണത്തിന് ഇരയായ നടിപോലും വ്യക്തി വൈരാഗ്യമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാം കുമാര്‍ വാദിച്ചിട്ടുണ്ട്.
അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്.

വ്യാഴാഴ്ച ഹര്‍ജിയില്‍ ഇരു വിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ്‌ കേസ് വിധി​പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.

RELATED NEWS

Leave a Reply