നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി 8 ദിവസം പോലീസ് കസ്റ്റഡിയിൽ

Kerala News

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച 5 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ആലുവയിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ സുനിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യാൻ വിട്ടുതരണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്.

പ്രതികളുടെ നുണപരിശോധന നടത്തണം. മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്തണം. കോയമ്പത്തൂരിലടക്കം എത്തിച്ച് തെളിവെടുക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇതിനോടു എതിർപ്പുമായി പ്രതിഭാഗം അഭിഭാഷകർ രംഗത്തെത്തി. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ കൂട്ടുപിടിച്ചായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.

 

RELATED NEWS

Leave a Reply