നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന്..

Kerala News

കൊച്ചി: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. 10 മുതല്‍ 1 മണി വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാം. അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10 ദിവത്തിനുശേഷം പരിഗണിക്കും. നേരത്തേ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അമല പോള്‍ ഹാജരായിരുന്നില്ല.

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ അമല പോളിന്റെ വാദം തെറ്റെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖകള്‍ ചമച്ചാണെന്നും താരത്തെ ചോദ്യം ചെയ്യണമെന്നും ക്രൈംബാഞ്ച് പറഞ്ഞിരുന്നു. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളിലും പൊരുത്തക്കേടുണ്ട്. വീടിന്റെ താഴത്തെ നിലയിലാണ് അമല താമസിച്ചതെന്ന് വീട്ടുടമ. എന്നാല്‍ മുകളിലത്തെ നിലയിലാണെന്നാണ് അമലയുടെ മൊഴി. നോട്ടറി നല്‍കിയ വിവരവും അമലയ്ക്കെതിരെയാണ്. അമല നേരിട്ടല്ല എത്തിയത്. ഏജന്റാണ് എത്തിയത്. അമലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കും.

RELATED NEWS

Leave a Reply