നവ ലിബറല്‍ നയങ്ങളും തീവ്ര ഹിന്ദുത്വ അജണ്ടയും മോദിയുടെ യഥാര്‍ത്ഥ സാമ്പത്തിക മുഖം. ഡോ. ആര്‍. രാംകുമാര്‍.

Kerala News

കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഇന്ന് ഇന്ത്യന്‍ സമ്പദ്ഘടന പരിശോധിക്കുമ്പോള്‍ കാര്യമായ യാതൊരു ചലനങ്ങളും സൃഷ്ടിക്കാന്‍ അത് പര്യാപ്തമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് തെളിയുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗവുമായ ഡോ. ആര്‍. രാം കുമാര്‍ പ്രസ്ഥാവിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ സംരംഭമായ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഉദാരവല്‍ക്കരണത്തിന്റെ കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി ഡോ. രാംകുമാര്‍.

ഉദാരവല്‍ക്കരണം ഒര പതിറ്റാണ്ട് പിന്നിട്ടപ്പോഴും ഒരു ശതമാനം പോലും വളര്‍ച്ച കൈവരിക്കാനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . 1994 ല്‍ ലോക വ്യാപാര കരാര്‍ ഒപ്പിട്ട് 1997ലാണ് ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചത്. 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോഡിയാകട്ടെ നവ ലിബറല്‍ നയങ്ങള്‍ക്കൊപ്പം തീവ്ര ഹിന്ദുത്വ അജണ്ടയും ചേര്‍ത്തുകൊണ്ടുള്ള പൊള്ളയായ സമീപനത്തിലൂടെയാണ് മുന്നേറുന്നത്. നോട്ട് നിരോധനമെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തമായിരുന്നു വെന്ന് തെളിയിക്കപ്പെടുമെന്നും ഡോ.രാംകുമാര്‍ പറയുകയുണ്ടായി .
എം. ബി. രാജേഷ് എം. പി. അധ്യക്ഷതവഹിച്ച ചടങ്ങില്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍.അജയന്‍ സ്വാഗതം പറഞ്ഞു.ചര്‍ച്ചയില്‍ പങ്കെടുത്ത് വാസുദേവന്‍, പി. എം. രവീന്ദ്രന്‍, എസ്. രാമകൃഷ്ണന്‍, കെ. ജെ. പത്മകുമാര്‍, രജീഷ്, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ. ജയചന്ദ്രന്‍ നന്ദി പറഞ്ഞു.

RELATED NEWS

Leave a Reply