പുത്തനാൽക്കൽ ഉത്സവം .കെ എസ ഇ ബി കാര്യത്തിൽ തീരുമാനമായില്ല

Kerala News

ചെർപ്പുളശ്ശേരി കാളവേല നടക്കുന്ന ദിവസം പ്രദേശത്തു ഇലക്ട്രിസിറ്റി പവർ ഓഫ് ചെയ്യുന്ന നടപടി ഈ വർഷവും തുടരും .കഴിഞ്ഞ വര്ഷം എം എൽ എ പി കെ ശശി പങ്കെടുത്ത യോഗത്തിൽ അടുത്ത തവണ ഈ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു .ലൈനുകൾ പൊക്കി കെട്ടുകയോ അണ്ടർ ഗ്രൗണ്ട് കേബിൾ സംവിധാനം നടപ്പാക്കുകയോ ചെയ്യുമെന്ന് പറഞ്ഞെങ്കിലും അത് ജലരേഖയായി നാല്പതടിയോളം വരുന്ന കാളക്കോലങ്ങൾ ലൈൻ ക്രോസ്സ് ചെയ്യുമ്പോൾ അപകടമുണ്ടാവുമെന്നാണ് കെ എസ ഇ ബി മൊഴിയുന്നതു .ഇതിനാൽ കാളവേലദിവസം ചെർപ്പുളശ്ശേരി ഇരുട്ടിലാവുന്നു .മോഷ്ടാക്കൾക്കും ,സാമൂഹ്യ വിരുദ്ധർക്കും ഈ ദിവസം അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണെന്നു പരക്കെ ആക്ഷേപ മുയർന്നിരുന്നു .ഒരു മാസം ബാക്കി നിൽക്കെ എം എൽ എ എന്ത് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

RELATED NEWS

Leave a Reply