പ്രവാചക സ്‌നേഹം നിറഞ്ഞൊഴുകി മധുരംമദീന

Kerala News

മഞ്ചേരി: പ്രവാചകസ്‌നേഹം നിറഞ്ഞൊഴികിയ മധുരംമദീന പ്രാവച ക പ്രകീര്‍ത്തന പ്രോഗ്രാംവിശ്വാസിഹൃദയങ്ങള്‍ക്ക് നവ്യാനുഭവമായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാമദീന പാഷന്റെ ഭാഗമായി മഞ്ചേരി പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സ്മദ്ഹ്‌റസൂലിനു നവീനവുംചൈതന്യവത്തായതുമായ പുതിയ ഭാവം നല്‍കിയതാണ് വിശ്വാസികള്‍ക്ക് കൂടുതല്‍ആസ്വാദ്യമാക്കിമാറ്റിയത്. പാരമ്പര്യവഴികള്‍ക്ക് പുതുമയുടെഉടയാടകളണിഞ്ഞ് അരങ്ങേറിയ മധുരംമദീന മണിക്കൂറുകളോളം പ്രവാചകാനുരാഗികള്‍ക്ക് മദീനയുടെ നറുമണം അനുഭവിപ്പിച്ചു. അനുരാഗ ഗാന ശീലുകളും, പ്രകീര്‍ത്തന വചനങ്ങളുംഗസലുകളും, അറബി നശീദുകളും നിറഞ്ഞ് നിന്ന സദസ്സ്ഒ.എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അമാനുല്ല റഹ്മാനി, എ.കെ.കെ മരക്കാര്‍, പ്രസംഗിച്ചു. സമദ്മുസ്‌ലിയാര്‍വെട്ടിക്കാട്ടിരി, സുബൈര്‍ മുഹ്‌സിന്‍, യൂസുഫ് വല്ലാഞ്ചിറ, മുബാറക് എടവണ്ണപ്പാറ, നൂറുദ്ദീന്‍ യമാനി, സൈനുദ്ദീന്‍ ഒളവട്ടൂര്‍ സംബന്ധിച്ചു.

RELATED NEWS

Leave a Reply