ഫീസ്  പ്രശ്നം :കുറ്റിപ്പുറത്തെ കെ എം സി ടി പോളിടെക്‌നിക് അടിച്ചു തകർത്തു .

Kerala News

കുറ്റിപ്പുറം :കെ എം സി ടി യുടെ പോളിടെക്‌നിക് കോളേജിൽ എസ് ഫ് ഐ നടത്തിയ സമരം അക്രമശക്തമായി .കോളേജിലെ മൂന്നു ബസുകളും പ്രിൻസിപ്പലിന്റെ കാറും ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ തകർത്തു .ജനൽ ചില്ലുകളും വാതിലുകളും സി സി ടിവി ക്യാമെറകളും വിദ്യാർത്ഥികൾ അടിച്ചു തകർത്തു .ഇന്നലെ രാവിലെ തുടങ്ങിയ സമരം ഉച്ചയോടെയാണ് അക്രമാസക്തമായതു .കോളേജ് അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നു എന്നാരോപിച്ച് രാവിലെ ഒന്പതോടെയായാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത് .വിദ്യാർത്ഥികളുടെ അക്രമാസമരത്തെ തുടർന്ന് കോളേജ് പൂട്ടിയിട്ടു .

RELATED NEWS

Leave a Reply