മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ അനിതാ നായര്‍ കോര്‍ണര്‍

Kerala News

ചളവറ: പ്രശസ്ത ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരി അനിതാനായരുടെ കൃതികളുടെ സമ്പൂര്‍ണ്ണ ശേഖരം അവരുടെ ജന്മനാട്ടിലെ മുണ്ടക്കോട്ടുകുര്‍ശ്ശി വായനശാലയില്‍ ‘അനിതാ നായര്‍’ കോര്‍ണര്‍ എന്ന പേരില്‍ ഏര്‍പ്പെടുത്തി. ലൈബ്രറേറിയന്‍ കെ. സി. സരോജിനിക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് അനിതാനായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം. കുമാരന്‍ അധ്യക്ഷനായി. ഡോ. സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. അനിതാ നായര്‍ കൃതികളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന പട്ടാമ്പി ഗവ. കോളേജിലെ ഇംഗ്ലീഷ് അധ്യാപകന്‍ പി ശശികുമാര്‍ അനിതാ നായര്‍ കൃതികളെക്കുറിച്ചു സംസാരിച്ചു. പ്രൊഫ. മുരളീധരന്‍, ഡോ. ഹരിഗോവിന്ദന്‍, രാമചന്ദ്രന്‍, കെ വി ജയന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷയ, ബസന്ത് എന്നിവര്‍ കവിതകള്‍ ആലപിച്ചു. സുഭാഷ്‌കുമാര്‍ തോടയം സ്വാഗതവും ഹംസക്കോയ നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply