വോട്ടെണ്ണൽ തിങ്കളാഴ്ച; വിധി കാത്ത് മലപ്പുറം

Kerala News

മലപ്പുറം: പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രചരണത്തിലുടനീളം കണ്ട മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ പ്രചരണ രംഗത്തുണ്ടായിരുന്ന ആവേശം പോളിങ്ങിൽ പ്രതിഫലിച്ചില്ല. 2009 ,2014 ലോക്സഭാ തെരഞ്ഞെടുപ്പകളേക്കാൾ കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
70.41% പേർ വോട്ട് ചെയ്തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നു. ഉയർന്ന പോളിങ്ങ് കൊണ്ടോട്ടി നിയോജക മണ്ഡലത്തിലും (73.75%) കുറവ് വേങ്ങരയിലുമാണ് (67.7%) .
പോളിങ് ശതമാനം കുറഞ്ഞത് പ്രത്യേകിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരിയിൽ തന്നെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തങ്ങൾക്കനുകൂലമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എന്നാൽ , വിജയം സുനിശ്ചതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. നില മെച്ചപ്പെടുത്തുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശ് പ്രത്യാശ പ്രകടിപ്പിച്ചു. ഏപ്രിൽ 17 തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ. അന്നേ ദിവസം രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്കായിരിക്കും.

RELATED NEWS

Leave a Reply