സംസ്ഥാനത്ത് കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യത

Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ രോഗം പിടിപെട്ട് ചികിത്സയിലാണ്. കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.കോഴിക്കോട്ട് പത്തു ദിവസം മുമ്പ് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന അന്യ സംസ്ഥാന തൊഴിലാളികളിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED NEWS

Leave a Reply