പ്രായം കുടും തോറും വീര്യം കൂടും ‘ബോണ്‍സായി’

Life Style

ബോണ്‍സായി എന്നും എല്ലാവര്‍ക്കും കൗതുകമാണ്. മാനം മുട്ടെ വളര്‍ന്ന് പന്തലിക്കുന്ന വലിയ ആല്‍ മരങ്ങളെ പോലും ഇത്തിരി കുഞ്ഞനാക്കി നമ്മുക്ക് വീട്ടിലെ അലങ്കാരമുറിയിലെ അഹങ്കാരമാക്കാം. കുറച്ച് ക്ഷമയും കുറച്ച് സൗന്ദര്യ ബോധവും കലയും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു ബോണ്‍സായ് കലാകാരന്‍ ആകാം. ഏ.ഡി 200 ആം നൂറ്റാണ്ടില്‍ ചൈനയില്‍ ആണ് ആദ്യം ബോണ്‍സായി ആദ്യമായി ഉണ്ടാക്കുന്നത് പിന്നെ അത് ജപ്പാനിലേയ്ക് വ്യാപിച്ചു. ജപ്പാനില്‍ ആണ് ബോണ്‍സയ് ചെടികളുടെ നൂതന ആശയങ്ങള്‍ രൂപം കൊണ്ടത് വീടുകളുടെ അകത്തളം ഭംഗിയാക്കാന്‍ ബോണ്‍സായ് മരങ്ങള്‍ കഴിഞ്ഞിട്ടെ മറ്റ് ഏത് ചെടികള്‍ക്കും സ്ഥാനമുള്ളൂ. ഒരു ബോണ്‍സയ് ചെടി പൂര്‍ത്തിയാകാന്‍ ഏതാണ്ട് 8 വര്‍ഷമെങ്കിലും ആവശ്യമാണ്.

ബോണ്‍സായി ചെടികള്‍ വളര്‍ത്തുന്നത് തികഞ്ഞ ഒരു കല തന്നെയാണ്.  നാം വളര്‍ത്തുന്ന ചെടികള്‍ ഏത് രീതിയില്‍ ഏത് ആകൃതിയില്‍ വേണം എന്ന് ആദ്യം മനസില്‍ കാണണം.കാലം കൂടും തോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ് ബോണ്‍സായി ചെടികളും. പ്രായം കൂടും തോറും അതിന്റെ വിലയും കൂടികൊണ്ടിരിക്കും. അതിനാല്‍ തന്നെ ബോണ്‍സായി കൃഷി ചെയ്യുമ്പോള്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യമായ് ഒരു വൃക്ഷത്തിന്റേയോ ചെടിയുടേയോ കരുത്തുള്ള ഒരു തൈ തിരഞ്ഞെടുക്കാം. തുടര്‍ന്ന് അതിന്റെ തായ് വേരുകള്‍ മുറിച്ചുമാറ്റണം. എന്നിട്ട് ചെറിയ ചട്ടിയിലോ കവറിലോ നടുക. നടുംബോള്‍ പോട്ടിംഗ് മിശ്രിതം ആയി മണ്ണ്,മണല്‍,കരിയില പൊടി എന്നിവ സമം ചേര്‍ക്കണം. ഇങ്ങനെ പരിപാലിച്ച ചെടികള്‍ ആറു മാസം കഴിഞ്ഞ് ഇളക്കിയെടുത്ത് അതിന്റെ 25 ശതമാനം വേര് മുറിച്ചു കളയുക. ഇങ്ങനെ കുറച്ച് ക്ഷമയും സൗന്ദര്യ ബോധവും ഉണ്ടെങ്ങില്‍ മികച്ച രീതിയില്‍ ബോണ്‍സായി ചെടികള്‍ നമ്മുക്ക് വീട്ടില്‍ വളര്‍ത്തിയെടുക്കാം.

RELATED NEWS

Leave a Reply