അജിത്ത് നായകനായ വേതാളം കോളിവുഡില്‍ റെക്കോര്‍ഡ് തിരുത്തുന്നു. ഒറ്റദിവസം കൊണ്ട് ചിത്രം നേടിയത് 15.5 കോടി. ലക്ഷ്മി മേനോന്‍, ശ്രുതി ഹാസന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രജനികാന്തിന്റെ ലിംഗയുടെയും വിജയ്യുടെ കത്തിയുടെയും കലക്ഷനാണ് വേതാളം മറികടന്നത്. ദീപാവലി റിലീസായ ചിത്രം രണ്ടാംദിവസം 12 കോടി തുകയും നേടി. തമിഴ്നാട്ടില്‍ അഞ്ഞൂറ് കേന്ദ്രങ്ങളിലാണ് വേതാളം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലും ചിത്രം സ്വീകരിക്കപ്പെട്ടു. അജിത്തിന്റെ 56ാം ചിത്രമാണ് വേതാളം. സംവിധാനം ശിവ. ഇദേഹത്തിന്റെ സംവിധാനത്തിലാണ് സൂപ്പര്‍ താരത്തിന്റെ അടുത്ത ചിത്രവുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണം ജൂണില്‍. – See more at: http://www.deshabhimani.com/news-cinema-all-latest_news-516356.html#sthash.hmYktVjD.dpuf

Local News

തണല്‍മരങ്ങള്‍ വിരിച്ച പിഎംജി സ്കൂളിന്റെ മുറ്റം അക്ഷരമുറ്റമായി മാറിയത് ഇങ്ങനെയായിരുന്നു. പാലക്കാടന്‍ കാറ്റിന്റെ തണുത്ത തലോടലേറ്റ്, ഒരിക്കലും വറ്റാത്ത അറിവിന്റെ അക്ഷയഖനി നുകരാന്‍ ഞായറാഴ്ച രാവിലെ കുട്ടിക്കൂട്ടമെത്തി. രക്ഷിതാക്കളുടെ കൈയില്‍ തൂങ്ങി വിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞുഗൗരവക്കാരുടെ ഗൗരവമൊക്കെ നൊടിയിടയില്‍ മാഞ്ഞുപോയി. ആദ്യം കൈയില്‍ സമ്മാനം. പിന്നെചുറ്റുവട്ടത്തെ ചേട്ടന്മാരുമായി ഒരു മുഖാമുഖം. തുടര്‍ന്ന് പ്രകൃതിയെ സ്നേഹിക്കാനും മനുഷ്യരായി ജീവിക്കാനുമുള്ള സന്ദേശം പകരുന്ന ചിത്രരചന. ചിത്രകാരന്‍ ബൈജുദേവ് മാവിലയില്‍ ചായംചാലിച്ചു ചെടികളും പൂക്കളും പൂമ്പാറ്റയും തുമ്പിയുമൊക്കെ വരച്ചു. നീനാവാര്യര്‍ അഷ്ടപദി ആലപിച്ചുതുടങ്ങിയതോടെ വേദി ഗൗരവമാര്‍ന്നതായി. പിന്നെ നാടിന്റെ കലകള്‍ക്കും അക്ഷരങ്ങള്‍ക്കും ലോകമെമ്പാടും പ്രശസ്തിനേടികൊടുത്തവര്‍ അക്ഷരത്തിരികൊളുത്തി. ദേശാഭിമാനി-ഒഡീസിയ അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിന്റെ വിശേഷം ഇങ്ങനെയൊക്കെയായിരുന്നു. സബ്ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 192 കുട്ടികളാണ് മാറ്റുരച്ചത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല, അറിഞ്ഞതിന്റെ ആഴം അളക്കലായിരുന്നു മത്സരം. കുട്ടികള്‍ മത്സരിക്കുമ്പോള്‍ രക്ഷിതാക്കള്‍ വെറുതെയിരുന്നില്ല. അറിവിന്റെ മായാലോകം തുറന്നുകൊണ്ട് മജീഷ്യന്‍ ശരവണന്‍ പാലക്കാട് കാണിച്ച നേരിനൊപ്പം സഞ്ചരിക്കുകയായിരുന്നു. പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സാഹിത്യകാരന്മാരായ മുണ്ടൂര്‍ സേതുമാധവന്‍, ഇയ്യങ്കോട് ശ്രീധരന്‍, പൊറാട്ടുകലാകാരനായ മണ്ണൂര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യുവ കലാകാരി നീനവാര്യരുടെ അഷ്ടപദിയുടെ പശ്ചാത്തലത്തിലായിരുന്നൂ ഉദ്ഘാടനം.പുതിയതലമുറ സാങ്കേതികവിദ്യയുടെ പിന്നാലെയാണെന്ന് ശിവന്‍ നമ്പൂതിരി പറഞ്ഞു. ഇനിയും അവസാനിക്കാത്ത വിജ്ഞാനത്തിന്റെ വസന്തമായി അക്ഷരമുറ്റം മാറട്ടേയെന്ന് ഇയ്യങ്കോട് ശ്രീധരന്‍ ആശംസിച്ചു. ഒപ്പം കവിതയും അവതരിപ്പിച്ചു. അറിവു നേടല്‍ മാത്രമല്ല, അറിവിന്റെ സംസ്കരണം കൂടിയാണ് വിദ്യാഭ്യാസമെന്ന് മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ അവരുടെ ജീവചരിത്രം രൂപപ്പെടുത്തിയെടുത്തതാണ് പൊറാട്ടു പാട്ടുകളെന്ന് മണ്ണൂര്‍ ചന്ദ്രന്‍ പറഞ്ഞു. പാട്ടുകളും അവതരിപ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി വിജയന്‍, ഉദ്ഘാടകരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. ശിവന്‍ നമ്പൂതിരിയെ കഥാകൃത്ത് ശ്രീകൃഷ്ണപുരം മോഹന്‍ദാസ് പൊന്നാട അണിയിച്ചു. മുണ്ടൂര്‍ സേതുമാധവനെ പ്രസ്ക്ലബ് സെക്രട്ടറി സി ആര്‍ ദിനേശും ഇയ്യങ്കോട് ശ്രീധരനെ യുവകര്‍ഷകന്‍ സ്വരൂപും മണ്ണൂര്‍ ചന്ദ്രനെ ചിത്രകാരന്‍ ബൈജുദേവും പൊന്നാട അണിയിച്ച് ആദരിച്ചു.ജനറല്‍ കണ്‍വീനര്‍ കെ ആര്‍ ദാസ്, ടോം പനയ്ക്കല്‍, കെ എസ് ഗിരിജ എന്നിവര്‍ പങ്കെടുത്തു. മാനേജര്‍ യു പി ജോസഫ് സ്വാഗതവും ജില്ലാ കോ-ഓഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി ആമുഖം അവതരിപ്പിച്ചു.

RELATED NEWS

Leave a Reply