അടക്കാപുത്തൂര്‍ ശബരി ഹയര്‍ സെക്കണ്ടറി സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു.

Local News

അടക്കാപുത്തൂര്‍ ശബരി  ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെമുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ക്കൂള്‍ ലൈബ്രറിയില്‍ അംഗത്വംനല്‍കിയും പുസ്തകങ്ങള്‍ വിതരണം ചെയ്തും വിദ്യാലയം വായനാവാരം ആചരിച്ചത്.സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തക വിതരണം ചെയ്ത് സ്ക്കൂള്‍

പി.ടി.എ ജനറല്‍ബോഡി യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ച വെള്ളിനേഴി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീധരന്‍ മാസ്റ്റര്‍ വിദ്യാലയത്തെ
സമ്പൂര്‍ണ്ണ വായനാവിദ്യാലയമായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ
എസ്.എസ്.എല്‍.സി, പ്ലസ് ടു, വിജയികളെ യോഗം അദിനന്ദിച്ചു. പി.ടി.എ, ശബരി
മാനേജ്മന്റ് എന്നിവര്‍ ഏര്‍പ്പടുചെയ്ത ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കെ.ടി ഉണ്ണികൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ മുരളീധരന്‍,
പ്രധാനാധ്യാപകന്‍ എം പ്രശാന്ത്, പ്രിന്‍സിപ്പല്‍ ടി.ഹരിദാസന്‍, പി.
മുരളീമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ അജിത് സ്വാഗതവും സി.ആര്‍ അഖില്‍
നന്ദിയും പറഞ്ഞു. പി.ടി.എ ഭാരവാഹികളായി ടി.ജയപ്രകാശ് (പ്രസിഡണ്ട്),
കെ.ടി.മുരളീമോഹന്‍ (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു.

RELATED NEWS

Leave a Reply