അറിവിനെ സമരായുധമാക്കുക: എം ബി രാജേഷ്

Local News

അജ്ഞതയില്‍ നിന്നുണ്ടാകുന്ന അസഹിഷ്ണുതയ്ക്ക് പരിഹാരമായി അറിവിനെ സമരായുധമായി ഉയര്‍ത്തിപ്പിടിക്കണം. മന്ദന്‍ തലച്ചോറുകളെ അറിവുകൊണ്ട് കടന്നാക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം ബി രാജേഷ് എംപി പറഞ്ഞു.വായനപോലും പരിമിതപ്പെട്ടുപോകുന്ന കാലഘട്ടത്തില്‍ അക്ഷരമുറ്റം ക്വിസിന്റെ പ്രാധാന്യം ഏറെയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ കായികതാരം എം ഡി താര മുഖ്യാതിഥിയായി. സിപിഐ എം പാലക്കാട് ഏരിയ സെക്രട്ടറി കെ വിജയന്‍ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി വിജയന്‍ സംസാരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ എ ശിവദാസന്‍ സ്വാഗതവും ദേശാഭിമാനി ബ്യൂറോ ചീഫ് ജയകൃഷ്ണന്‍ നരിക്കുട്ടി നന്ദിയും പറഞ്ഞു. അതിഥികള്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

RELATED NEWS

Leave a Reply