ആളൊഴിഞ്ഞ് നഗരവീഥികൾ ;സ്വകാര്യ ബസ് സമരം പൂർണ്ണം

Local News

ചെര്‍പ്പുളശ്ശേരി: ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന സമരം പൂര്‍ണ്ണം.വൈകിട്ട് ആറു വരെയാണ് സമരം. ഒരു വിഭാഗം വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവരും സമരത്തില്‍ പങ്കെടുത്തു. ഇതു കാരണം ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ നിന്നും ഒരൊറ്റ സ്വകാര്യ ബസും ഓടിയില്ല. കെഎസ്ആര്‍ടിസി പതിവു പോലെ സര്‍വ്വീസ് നടത്തിയെങ്കിലും പതിവുള്ള യാത്രക്കാര്‍പോലും ഉണ്ടായില്ല. സ്‌കൂളുകളില്‍ ഹാജര്‍നില കുറഞ്ഞു. ബസ് സമരം കാരണം ഇരു ചക്രവാഹനങ്ങളും കാറുകളും റോഡുകളില്‍ നിറഞ്ഞു.
  ബസ് ഉടമകളുടെ സംയുക്ത സമിതിയായ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. ഡീസല്‍ വില വര്‍ധനക്ക് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഏഴു സംഘടനകള്‍ക്കു കീഴിലുള്ള 9,000 ബസുകള്‍ സംസ്ഥാനത്താകെ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സമരസമിതി ഭാരവാഹികള്‍ പറയുന്നു.

RELATED NEWS

Leave a Reply