ഇലക്ട്രിസിറ്റി വിഷയത്തിൽ ആരും അവകാശ വാദം ഉന്നയിക്കേണ്ടെന്നു പി കെ ശശി എം എൽ എ

Local News

ചെർപ്പുളശ്ശേരി .തന്റെ മാത്രം പ്രയത്നം കൊണ്ട് സാധിച്ചെടുത്ത നഗരത്തിലെ വൈദുതി പ്രശ്നത്തിൽ ചിലർ അവകാശ വാദവുമായി വന്നാൽ അത് എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണെന്നു പി കെ ശശി എം എൽ എ തുറന്നടിച്ചു .കെ എസ ഇ ബി ജീവനക്കാരെയും പൊതുവേദിയിൽ അദ്ദേഹം വിമർശിച്ചു .സർക്കാർ നടപ്പിലാക്കുന്ന കാര്യങ്ങളിൽ കാലതാമസം ഉണ്ടാക്കുന്ന ജീവനക്കാർക്കെതിരെ നടപടി ഉണ്ടാവും .ചെർപ്പുളശ്ശേരി കെ എസ ഇ ബി യിലും അത്തരം ചിലരുണ്ട് .ഈ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ പേരുകൾ വിളിച്ചു പറയാൻ മടിക്കില്ലെന്നും എം എൽ എ പറഞ്ഞു .ഇത് ജനകീയ വികാരമായതു കൊണ്ടാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നത് .പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സ്വഭാവമാണ് തനിക്കെന്നും അത് തുടർന്നും ഉണ്ടാവുമെന്നും പി കെ ശശി എം എൽ എ പറഞ്ഞു

RELATED NEWS

Leave a Reply