ഉംറ നിര്‍വഹിക്കാനായി റിയാദിലെത്തിയ മലയാളി മരണപ്പെട്ടു

Local News
ചളവറ:ഉംറ നിര്‍വഹിക്കാനായി ഭാര്യയോടപ്പം റിയാദിലുള്ള മക്കളുടെ അടുത്തെത്തിയ മലയാളി മരണപ്പെട്ടു.പട്ടാമ്പി പോയ് ലൂര്‍ സ്വദേശിയും,ചളവറയില്‍ സ്ഥിര താമസക്കാരനുമായ പൂങ്കാട്ട് മരക്കാര്‍(70) ആണ് മരണപ്പെട്ടത്.റിയാദില്‍ ജോലി ചെയ്യുന്ന മക്കളോടപ്പം ഉംറ നിര്‍വഹിക്കാന്‍ പോകാനായി കഴിഞ്ഞ ഞായറാഴ്ചയാണ് ഭാര്യയോടപ്പം ഇദ്ദേഹം റിയാദിലെത്തിയത്.ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലുംമരണപ്പെടുകയായിരുന്നു.ഭാര്യ:ആമിന.മക്കള്‍:മുസ്തഫ(റിയാദ്),ഷിഹാബ്(റിയാദ്),ഷമീര്‍(വിദ്ധ്യാര്‍ത്ഥി).മരുമക്കള്‍:സല്മത്ത്,ഷംല.മൃതദേഹം  നാട്ടിലെത്തിച്ച് ചളവറ ഇട്ടേക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

RELATED NEWS

Leave a Reply