ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണം പുനര്‍നിര്‍ണയിക്കണം -എസ്.ഇ.യു.

Local News

പാലക്കാട്: ജോലിഭാരം കൂടിവരുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും ജീവനക്കാരുടെയും എണ്ണം പുനര്‍നിര്‍ണയിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വൈ. ഹമീദ് അധ്യക്ഷനായി. സംസ്ഥാനപ്രസിഡന്റ് നസ്സിം ഹരിപ്പാട്, ജനറല്‍സെക്രട്ടറി എ.എം. അബൂബക്കര്‍, പി.എ. തങ്ങള്‍, എന്‍. ഹംസ, പൊന്‍പാറ കോയക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധിസമ്മേളനം മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് സി.എ.എം.എ. കരീം ഉദ്ഘാടനംചെയ്തു. ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. എം. ജവാഹര്‍ അധ്യക്ഷനായി. മരയ്ക്കാര്‍ മാരായമംഗലം, എ. അബൂബക്കര്‍, പി. ഖദീജ എന്നിവര്‍ സംസാരിച്ചു.

RELATED NEWS

Leave a Reply