ക്വിറ്റിന്ത്യാ ദിനത്തിൽ യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരിയിൽ യുവ സംഗമം സംഘടിപ്പിച്ചു

Local News

ക്വിറ്റിന്ത്യാ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ വച്ച് സംഘടിപ്പിച്ച യുവ സംഗമം കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുജീഷ് അധ്യക്ഷനായി. വി. എസ് ജോയ് (മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തി. സംഗമത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു, ഡിസിസി സെക്രെട്ടറി ഒ. വിജയകുമാർ, സ്വാമി നാഥൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി പി വിനോദ് കുമാർ, യു.ഡി. എഫ് ചെയർമാൻ ടി.ഹരിശങ്കർ, നഗരസഭ അധ്യക്ഷ ശ്രീലജ വാഴകുന്നത്ത്, പി.രാംകുമാർ പാർലമെന്റ് മണ്ഡലം സെക്രട്ടറിമാരായ വി.എം മുസ്തഫ, മനോജ്, യൂത്ത് കോൺഗ്രസ് നേതാക്കളായ പി.സുബീഷ്, ടികെ ഷൻഫി, പി.ടി അജ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.

RELATED NEWS

Leave a Reply