ചളവറയിൽ നോര്‍ത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ സംരംഭകത്വം സാധ്യതകളും പ്രശ്‌നങ്ങളും സെമിനാർ നടന്നു

Local News

ചളവറ: കുടുംബശ്രീ മാതൃകയില്‍ ചെറുകിട സംരംഭങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്തിക്കൊണ്ടു വരാനാകുമെന്ന് ചളവറയില്‍ നോര്‍ത്ത് റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സംരംഭകത്വം സാധ്യതകളും പ്രശ്‌നങ്ങളും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇവര്‍ക്കു വേണ്ട ബാങ്ക് വായ്പകളടക്കം നല്‍കിയാല്‍ പുതുപുതു സംരംഭങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനാകും. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ഇസാഫ് ബാങ്ക് തയ്യാറാണെന്ന് മാനേജിംഗ് ഡയറക്ടര്‍ പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍ വിഷയാവതരണം നടത്തി. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് പി വത്സല, പഞ്ചായത്ത് അംഗം കെ നബീസ എന്നിവര്‍ സംസാരിച്ചു. വി രാമചന്ദ്രന്‍ സ്വാഗതവും പി സഹദേവന്‍ നന്ദിയും പറഞ്ഞു.

RELATED NEWS

Leave a Reply