ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹരണ ബാങ്കിന്റെ നേതൃത്വത്തില്‍ അനുമോദനസദസ്

Local News

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബാങ്കിന്റെ ഹെഡോഫീസില്‍ വെച്ച് നടന്ന അനുമോദനസദസ് ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് യു.കെ.മുഹമ്മദ് അധ്യക്ഷനായി. പി.എ.ഉമ്മര്‍, കെ.ബാലകൃഷ്ണന്‍, ഡയറക്ടര്‍മാരായ അഡ്വ.പി.ജയന്‍, വാസു, എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.രാമന്‍കുട്ടി സ്വാഗതവും, സെക്രട്ടറി ഇന്‍ ചാര്‍ജ് സി.ജയകുമാരി നന്ദിയും പറഞ്ഞു.

 

RELATED NEWS

Leave a Reply