.ചെർപ്പുള്ളശേരി പാലക്കാട് റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

Local News

ചെർപ്പുളശേരി :ചെർപ്പുളശേരി പാലക്കാട്റൂട്ടില് ബസ് തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്ക് യാത്രക്കാർക്ക് ദുരിതമായി . കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം സ്കൂളിലെ വിദ്യാർത്ഥികളെ കുളക്കാട് ബസ് സ്റ്റോപ്പിൽ നിർത്താതെ പോയ സംഭവത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുക്കാരും ചേർന്ന് അസഭ്യം പറയുകയും മർദ്ധിക്കുകയും ചെയ്തെന്ന ഫെന്റാസ്റ്റിക് ബസ്സിലെ കണ്ടക്ടറുടെ പരാതിയിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന കാരണത്താലാണ് മിന്നൽ പണിമുടക്ക്. എന്നാൽ ഒരു പ്രതിയെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തതായും കണ്ടാലറിയുന്ന 10 ഓളം പേർക്ക് എതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.ബസ് ജീവനക്കാരുടെ സമരം അംഗീകരിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു .

RELATED NEWS

Leave a Reply