ചെർപ്പുളശേരി പന്നിയംകുർശ്ശി പൂരം വർണ്ണാഭമായി

Local News

ചെര്‍പ്പുളശ്ശേരി: പന്നിയംകുറുശ്ശി പൂരം ആഘോഷിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു പൂരാഘോഷം. 31ന് വൈകുന്നേരം 5.30മുതല്‍ ഗോപികയുടെ നേതൃത്വത്തില്‍ സംഗീതകച്ചേരി അരങ്ങേറി. സൂരജ് ചെര്‍പ്പുളശ്ശേരി മൃദംഗവാദനം നടത്തി. ഞായറാഴ്ച പൂരോത്സവത്തിന്റെ ഭാഗമായി പുലര്‍ച്ചെ അഞ്ച്മണിക്ക് നവഗം, പഞ്ചഗവ്യം രാത്രി 7 മണിക്ക് പൂരം കൊട്ടി അറിയിക്കല്‍, 8 മണിക്ക് തിറ-പൂതന്‍ കളി,  10.30 മുതല്‍ ദാരിക വധം പാട്ട്, വൈകീട്ട് പൂരം കൊട്ടിപുറപ്പെടല്‍. തുടര്‍ന്ന് പഞ്ചവാദ്യം അരങ്ങേറി. രാത്രി 7ന് ഡബിള്‍ തായമ്പക, രാത്രി 9ന് ബാലെ, പുലര്‍ച്ചെ 2 മുതല്‍ കേളിപറ്റ്, 2.30 മുതല്‍ താലപ്പൊലി എഴുന്നള്ളിപ്പ്. എന്നിവ നടന്നു. എഴുന്നള്ളിപ്പില്‍ ഗജവീരന്‍മാര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply