ചെർപ്പുളശേരി മലബാർ പോളിടെക്‌നിക് കോളേജിൽ കരിയർ ഗൈഡൻസ് ക്ലാസും അനുമോദന ചടങ്ങും നടന്നു

Local News

ചെർപ്പുളശ്ശേരി : ചെർപ്പുളശേരി മലബാർ പോളിടെക്‌നിക് കോളേജിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു .പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയ്നർ മധു ഭാസ്കറാണ് “എങ്ങനെ നിങളുടെ കരിയർ കണ്ടെത്താം ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് .250 വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത് .കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു .കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് സിറാജുദ്ധീൻ പരിപാടി ഉദ്‌ഘാടനം ചെയ്തു .പ്രകാശൻ കെ കെ സ്വാഗതം പറഞ്ഞു .അൽ അമീൻ റിപ്പോർട്ട് അവതരിപ്പിക്കുകയും മുഹമ്മദ് ഇസ്ഹാഖ് നന്ദി പറയുകയും ചെയ്തു .

RELATED NEWS

Leave a Reply