ചെർപ്പുളശ്ശേരി ഉത്സവലഹരിയിൽ ..പുത്തനാല്‍ക്കല്‍ ഉത്സവത്തിന് കൊടിയേറി

Local News
ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരത്തിനും കാളവേലാഘോഷത്തിനും കൊടിയേറി. പുലര്‍ച്ചെ 5 മണിക്ക് കൂത്ത് മുളയിടല്‍ ചടങ്ങ് നടന്നു. വി പി ശിവശങ്കരന്‍, അടുക്കത്ത് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കൂത്ത് മുളയിടല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് കൊമ്പ് വിളി, ചെര്‍പ്പുളശ്ശേരി രാജേഷിന്റെ നേതൃത്വത്തില്‍ മേളം എന്നിവ അരങ്ങേറി.  
  രാവിലെ 8.30ന് ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. ഇതോടെ ഉത്സവത്തിന് തുടക്കമായി. മേല്‍ശാന്തി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. രാത്രി 8ന് ഓട്ടന്‍തുള്ളല്‍ അരങ്ങേറും. രാത്രി 12നാണ് പ്രസിദ്ധമായ കതിരേറ്റം. കൊടിയത്ത് പറമ്പില്‍ ബാലന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
  ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ മകര ചൊവ്വ ഉത്സവം.

RELATED NEWS

Leave a Reply