ചെർപ്പുളശ്ശേരി നഗരസഭയുടെ സർഗ്ഗവേദി ക്യാമ്പും പ്രഹസനമാകുന്നു

Local News

വര്ഷങ്ങളായി സർഗ്ഗ പ്രതിഭകളെ സംഭാവന ചെയ്ത സർഗ്ഗവേദി ക്യാമ്പ് ഫണ്ടില്ലെന്നു പറഞ്ഞു പ്രഹസനമാക്കാൻ നീക്കം .കഴിഞ്ഞ ദിവസം നടന്ന സ്വാഗത സംഘം രൂപീകരണത്തിൽ പങ്കെടുത്തവരുടെ അഭാവം തന്നെ ഇതിനു ഉദാഹരണമാണ് .ചിലരെ ഒഴിവാക്കി ക്യാമ്പ് നടത്താൻ പുതിയ മുനിസിപ്പാലിറ്റി നടത്തിയ ശ്രമമാണ് ഇതിനു പിന്നിൽ .അൻപതിനായിരം രൂപകൊണ്ട് പഞ്ചായത്തു നടത്തിയിരുന്ന റെസിഡൻഷ്യൽ ക്യാമ്പ് മുനിസിപ്പാലിറ്റി ആയതോടെ ഒരു ലക്ഷം രൂപയാക്കി .ഭക്ഷണ വിഭവങ്ങൾ സമാഹരിച്ചു നടത്തുന്ന ക്യാമ്പിന് ഈ തുക തികയില്ലെന്നാണ് പുതിയ കണ്ടെത്തൽ .അഞ്ചു വിഷയങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും പല വിഷയങ്ങളും എടുത്തു മാറ്റാൻ യോഗത്തിൽ തീരുമാനമായി .നിറം മങ്ങുന്ന ക്യാമ്പു കേരളോത്സവം പോലെ പ്രഹസനമാക്കാനാണ് നഗര സഭയുടെ നീക്കം

RELATED NEWS

Leave a Reply