ഡിവൈഎഫ്‌ഐ സെക്കന്റെ് മേഖലാകമ്മിറ്റിയുടെ വടംവലി മത്‌സരം

Local News

ചെര്‍പ്പുളശ്ശേരി:ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ചെര്‍പ്പുളശ്ശേരി സെക്കന്റെ് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖിലകേരള വടംവലി മത്‌സരം നടത്തി. മത്‌സരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രംകുമാര്‍ ഉദ്ഘാനടനം ചെയ്തു. സിപിഐഎം ജില്ലാകമ്മിറ്റി അംഗം പിഎ ഉമ്മര്‍, സിപിഐഎം ഏരിയാകമ്മിറ്റി അംഗം കെ നന്ദകുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗം കെ രാജീവ്, സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗങ്ങളായ സി രാഘവന്‍, സി ജയകൃഷ്ണന്‍, പിവി മുഹമ്മദ്ബാബു, കുട്ടന്‍, ഡിവൈഎഫ്‌ഐ മേഖലാസെട്ട്രറി ടി അജീഷ്‌കുമാര്‍, മേഖലാ പ്രസിഡണ്ട് കബീര്‍ എന്നിവര്‍ സംസാരിച്ചു. 36 ടീമുകള്‍ പങ്കെടുത്ത മത്‌സരത്തില്‍ കോട്ടക്കല്‍ ഫ്രണ്ട്‌സ് സ്വാഗതമാട് ഒന്നാം സ്ഥാനവും, വളാഞ്ചേരി കവിതാ വെങ്ങാട് രണ്ടാം സ്ഥാനവും കാറല്‍മണ്ണ കെവിസി മൂന്നാം സ്ഥാനവും നേടി.
മതസരത്തോടനുബന്ധിച്ച് നടന്ന ഹെവി വെയ്റ്റ് വടംവലി മത്‌സരത്തില്‍ സൃഷ്ടി കടമ്പഴിപ്പുറം ഒന്നാം സ്ഥാനവും, അലനല്ലൂര്‍ വടശ്ശേരിപ്പുറം രണ്ടാം സ്ഥാനവും, പൊമ്പ്ര പ്രിയദര്‍ശിനി മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ട്രാഫികള്‍ വിതരണം ചെയ്തു.

 

RELATED NEWS

Leave a Reply