നഗരസഭാചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

Local News

ജില്ലയിലെ ഏഴ് നഗരസഭകളില്‍ ബുധനാഴ്ച ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും.പകല്‍ 11ന് ചെയര്‍മാന്‍സ്ഥാനത്തേക്കും രണ്ടിന് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ത്രിതലപഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 19നാണ്. ഓപ്പണ്‍ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ്പേപ്പറിന്റെ പിറകുവശം പേരുംഒപ്പും രേഖപ്പെടുത്തണം.ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വേട്ടെടുപ്പ് നടത്താതെ അയാളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനായുള്ള യോഗത്തിന്റെ ക്വാറം ആകെ അംഗങ്ങളുടെ പകുതിയെങ്കിലും ഉണ്ടായിരിക്കണം. ക്വാറംതികഞ്ഞില്ലെങ്കില്‍ അടുത്തദിവസം ക്വാറംനോക്കാതെതന്നെ തെരഞ്ഞെടുപ്പ് നടത്താം. ഒരാള്‍ ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കാനോ പിന്താങ്ങാനോ പാടില്ല. രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണെങ്കില്‍ കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥി ജയിച്ചതായി പ്രഖ്യാപിക്കും. തുല്യവോട്ടാണെങ്കില്‍ നറുക്കെടുപ്പ് നടത്തും. രണ്ടിലധികം സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക്, മറ്റെല്ലാംസ്ഥാനാര്‍ഥികള്‍ക്കുംകൂടി കിട്ടിയ മൊത്തം വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന പക്ഷം, കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ തെരഞ്ഞടുക്കപ്പെടും. ആദ്യവോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും മറ്റെല്ലാം സ്ഥാനാര്‍ഥികള്‍ക്കും കൂടികിട്ടിയ മൊത്തംവോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കാതിരിക്കാതിരുന്നാല്‍, ഏറ്റവും കുച്ച്വോട്ട് ലഭിച്ച സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പില്‍നിന്ന് ഒഴിവാക്കും. ഒരുസ്ഥാനാര്‍ഥിക്ക് മറ്റെല്ലാംസ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്ന മൊത്തം വോട്ടിനേക്കാള്‍ അധികംവോട്ട് ലഭിക്കുന്നതുവരെ പ്രക്രിയ തുടരും. മൂന്നോ അധിലധികമോ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്വന്നാല്‍ തുല്യവോട്ട് ലഭിക്കുന്നപക്ഷം നറുക്കെടുപ്പിലൂടെ ഒഴിവാക്കും. ഓരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റാണ് ഉപയോഗിക്കേണ്ടത്. ചെയര്‍മാന്‍ വരണാധികാരിയുടെ മുന്നിലും വൈസ്ചെയര്‍മാന്‍ ചെയര്‍മാന്റെ മുന്നിലുമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

RELATED NEWS

Leave a Reply