നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പി കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു

Local News

പാലക്കാട് :നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പി കെ ദാസ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിനി സൗമ്യായാണ് മരിച്ചത്. ഫെബ്രുവരി നാലിന് ആത്മഹത്യാശ്രമിച്ച സൗമ്യ രോഗം ഭേദമായി വീട്ടില്‍പോയിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പി.കെ ദാസ് ആശുപത്രിയില്‍ റേഡിയോളജി വിഭാഗം ജീവനക്കാരിയായിരുന്നു സൌമ്യ.
സൌമ്യക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി നാലിനാണ് ഇരുവരും ആസിഡ് കഴിച്ച നിലയില്‍ ചികിത്സ തേടിയെത്തിയത്. പരസ്പരം പിരിയാനാകാത്തതിനാല്‍ ആസിഡ് കഴിച്ചെന്നാണ് അവശനിലയില്‍ ചികിത്സയിലിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മജിസ്ട്രേറ്റിന് മൊഴിനല്‍കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

RELATED NEWS

Leave a Reply