പുലാമന്തോളിൽ അപകട ഭീഷണിയായി വൈദ്യുതിത്തൂൺ

Local News

പുലാമന്തോൾ: തിരക്കേറിയ പുലാമന്തോൾ ടൗണിൽ നാട്ടുകാർക്കും യാത്രക്കാർക്കും അപകട ഭീഷണിയായി വൈദ്യുതിത്തൂൺ . ടൗൺ നവീകരണത്തെ തുടർന്ന് ഏതാനും ആഴ്ചകൾക്കു മുമ്പ് മാറ്റി സ്ഥാപിച്ച പുലാമന്തോൾ – പെരിന്തൽമണ്ണ റോഡിലെ വൈദ്യുതിത്തൂണാണ് അപകടക്കെണിയായി നിലകൊള്ളുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതിത്തൂൺ സ്ഥാപിച്ച കുഴിയിലെ മണ്ണ് ഒലിച്ചു പോയി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
വൈദ്യുതിത്തൂൺ മാറ്റി സ്ഥാപിച്ചപ്പോൾ കോൺക്രീറ്റ് ചെയ്യാതെ കുഴി മണ്ണിട്ടു മൂടിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു നാട്ടുകാർ പറയുന്നു. മൂടിയ മണ്ണ് മഴയിൽ ഒലിച്ചു പോയിരിക്കുകയാണ്. കാറ്റിലും മഴയിലും ഏതു നിമിഷവും കടപുഴകി വീഴാവുന്ന വിധത്തിൽ നിൽക്കുകയാണ് തൂൺ . എത്രയും വേഗം പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

RELATED NEWS

Leave a Reply