‘മുന്നേറ്റം’ വിജയഭേരി: അധ്യാപക കൈപുസ്തകം പ്രകാശനം ചെയ്തു

Local News

ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ‘മുന്നേറ്റം’ എന്ന പേരില്‍ അധ്യാപകര്‍ക്കുള്ള പ്രത്യേക കൈപുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കാണ് കൈ പുസ്തകം. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനവും ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, വിജയഭേരി കോ-ഓഡിനേറ്റര്‍ ടി.സലീം എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply